വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-01-2011
ശുദ്ധജലത്തിൽ വളരുന്നതും മനോഹരമായ പൂക്കൾ ഉണ്ടാവുന്നതുമായ ഒരു ചെടിയാണ് ആമ്പൽ. ബംഗ്ലാദേശിന്റെ ദേശീയപുഷ്പമായ ആമ്പൽ കേരളത്തിൽ സംഘകാലകൃതികളിലെ നെയ്തൽ തിണകളിലെ പുഷ്പം എന്ന നിലയിൽ തന്നെ പ്രാചീനകാലം മുതൽക്കേ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
താമരയുടെ സമാനമായ സാഹചര്യങ്ങളിൽ വളരുന്ന ആമ്പൽ വിവിധതരങ്ങളിലും നിറങ്ങളിലും കാണപ്പെടുന്നു. രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യുന്ന ഇവയുടെ നാടൻ ഇനങ്ങൾ വെള്ളയും ചുവപ്പും നിറത്തിലാണ്. ഏകദേശം 50 ഓളം വ്യത്യസ്ത ആമ്പൽ ഇനങ്ങൾ ലഭ്യമാണ്.
ഛായാഗ്രഹണം: റോജി പാലാ