വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-09-2010
പാഴ്പ്രദേശങ്ങളിൽ വളരുന്ന ഒരു ഔഷധസസ്യമാണ് പെരിയാലം. വെർബിനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഇതിനെ പെരുക് എന്ന പേരിലും അറിയപ്പെടുന്നു. ശിഖരങ്ങൾക്ക് ഏകദേശം ചതുരാകൃതിയാണുള്ളത്. ഹൃദയാകൃതിയിലുള്ള ഇലകൾ വലുതും നനുത്തരോമാവൃതം ആയതുമാണ്.
പൂക്കൾ മധ്യഭാഗം പിങ്ക് നിറത്തോടെ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. കായ്കൾ ഗോളാകൃതിയുള്ളവയും പാകമാകുമ്പോൾ ഏകദേശം കറുത്ത നിറത്തിലുമുള്ളതാണ്.
ഛായാഗ്രഹണം: സുഗീഷ് ജി.