വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-10-2007
കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ നാലാം സ്ഥാനമാണ് 169 കി.മി. നീളമുള്ള ചാലിയാറിനുള്ളത്. ചാലിയാർ കടലിനോട് അടുക്കുമ്പോൾ ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.
പശ്ചിമഘട്ടത്തിലുള്ള ഇളമ്പാരി മലകളിൽ നിന്നുമാണ് ചാലിയാർ ഉൽഭവിക്കുന്നത്. കൂടുതൽ ദൂരവും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന ചാലിയാർ 17 കിലോമീറ്ററോളം കോഴിക്കോടിനും മലപ്പുറത്തിനും ഇടക്കുള്ള അതിർത്തി തീർക്കുന്നു. അതിനുശേഷം കടലിലേക്കുള്ള അവസാനത്തെ 10 കിലോമീറ്റർ പുഴ കോഴിക്കോട്ടിലൂടെ ഒഴുകി അറബിക്കടലിൽ ചേരുന്നു.
ഫറോക്ക് പുതിയ പാലത്തിൽ നിന്നുള്ള ചാലിയാറിന്റെ ഒരു ദൃശ്യമാണ് ചിത്രത്തിൽ കാണുന്നത്
ഛായാഗ്രാഹകൻ: Dhruvarahjs