വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-03-2021
ഏഷ്യയിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോണൻ പൂമ്പാറ്റ. മഴ കൂടുതലുള്ള മലമ്പ്രദേശങ്ങളാണ് ഇവയുടെ താവളങ്ങൾ. ചോണനുറുമ്പുകളുമായുള്ള ചങ്ങാത്തമാണ് ഇവയുടെ പേരിന് നിദാനം, ചോണനുറുമ്പിൻ കൂടുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്. പേര, വേങ്ങ, പൂമരുത് തുടങ്ങിയ മരങ്ങളാണ് ഇവ മുട്ടയിടാനായി തിരെഞ്ഞെടുക്കുന്നത്. ആൺ പൂമ്പാറ്റകൾ ചിറകുവിരിച്ചാൽ നേർത്ത ചുവപ്പുനിറവും പെൺശലഭത്തിന് നീലനിറവുമായിരിക്കും.
ഛായാഗ്രഹണം: Firos AK