വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-03-2011
വള്ളുവനാട്ടിലേയും സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാൻ, മണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന പ്രാചീന നാടൻ കലാരൂപങ്ങളാണു പൂതനും തിറയും. പൂതനും തിറക്കും വെവ്വേറെ വേഷങ്ങളാണു. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് അവക്കു എട്ടോ പത്തോ ദിവസം മുമ്പു മുതൽ ഇവർ വേഷമണിഞ്ഞു അതാതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന് തുടിമേളവും ഉണ്ടായിരിക്കും. പൂരം / വേലദിവസം പല ദേശങ്ങളിൽനിന്നായി എത്തുന്ന ഇത്തരം നിരവധി കലാകാരന്മാർ ക്ഷേത്രാങ്കണങ്ങളിൽ എത്താറുണ്ടു.
ആര്യങ്കാവ് പൂരത്തിനിടെ ചിത്രീകരിച്ച ഒരു പൂതന്റേതാണു ഈ ചിത്രം.
ഛായാഗ്രഹണം:അറയിൽ ദാസ്