വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-02-2008
തമിഴ്‌നാട്ടിലെ ഒരു പട്ടണമാണ് തഞ്ചാവൂർ. ബ്രിട്ടീഷുകാർ തഞ്ചോർ എന്നാണിതിനെ വിളിച്ചിരുന്നത്. തഞ്ചാവൂറിനെ തമിഴ്‌നാടിന്റെ അന്നപാത്രം എന്നും അറിയപ്പെടുന്നു. ചെന്നൈയിൽ നിന്നു 200 കി.മി. തെക്കു ഭാഗത്തായാണ് തഞ്ചാവൂർ സ്ഥിതി ചെയ്യുന്നത്. തഞ്ചാവൂർ ദക്ഷിണേന്ത്യയുടെ പ്രധാന രാഷ്ട്രീയ, സാഹിത്യ, സംസ്കാരിക കേന്ദ്രങ്ങളിലൊന്നാണ്. കർണാടകസംഗീതത്തിനും ശാസ്ത്രീയ നൃത്തത്തിനും തഞ്ചാവൂർ നൽകിയിട്ടുള്ള സംഭാവനകൾ അതിരറ്റതാണു. തഞ്ചാവൂരിനെ ഒരിക്കൽ കർണാടകസംഗീതത്തിന്റെ ഇരിപ്പിടം എന്നു വിശേഷിപ്പിച്ചിരുന്നു.
തഞ്ചാവൂർ പട്ടണത്തിന്റെ സ്ഥാപകരായ ചോളരാജാക്കമാരിലെ പ്രമുഖനായ രാജരാജചോളന്റെ സ്മരണാർത്ഥം പണികഴിപ്പിച്ചിട്ടുള്ള മണിമണ്ഡപമാണ് ചിത്രത്തിൽ കാണുന്നത്.
ഛായാഗ്രഹണം: അരുണ