വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-10-2008
ചിത്രശലഭം, പൂമ്പാറ്റ, എന്നീ പേരുകളുള്ള ഈ ഷഡ്പദം പ്രാണിലോകത്തെ സൗന്ദര്യമുള്ള ജീവികളാണ്. ആംഗലേയഭാഷയിൽ ഇവയ്ക്ക് ബട്ടർഫ്ലൈ എന്നാണ് പേര്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പ് തന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. 1973 ൽ ഫ്രാൻസിൽ നിന്ന് കണ്ടെടുക്കപ്പെട്ട ഫോസിലുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇങ്ങനെയൊരു കണ്ടെത്തൽ.ശാന്ത മഹാസമുദ്രത്തിലെ ന്യൂഗിനി ദ്വീപുകളിൽ കാണപ്പെടുന്ന ക്വീൻ അലക്സാൻഡ്രാ ബേഡ് വിങ്ങ് ചിത്രശലഭം കണ്ടെത്തിയിട്ടുള്ള ചിത്രശലഭങ്ങളിൽ ഏറ്റവും വലുതെന്നു കരുതപ്പെടുന്നു. വിടർത്തിവച്ച ചിറകുകളുടെ ഒരറ്റം മുതൽ അടുത്ത അറ്റം വരെ 28 സെ.മീ. ആയിരിക്കും ഇവയ്ക്കുണ്ടാവുക. കിഴക്കേ ആഫ്രിക്കയിൽ കണ്ടുവരുന്ന ഡ്വാർഫ് ബ്ലൂ ചിത്രശലഭം ഏറ്റവും ചെറുതെന്നും കരുതപ്പെടുന്നു.
സീനിയ പൂവിൽ പൂന്തേൻ നുകരുന്ന മൊണാർക്ക് ചിത്രശലഭം ആണു ചിത്രത്തിൽ.
ഛായാഗ്രഹണം: ഷാജി. എ