വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-08-2016
നാട്ടിൻപുറങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പൂമ്പാറ്റകളിൽ ഒന്നാണ് മഞ്ഞത്തകരമുത്തി. വലിപ്പത്തിലും നിറത്തിലും ഇവ വൈജാത്യങ്ങൾ കാണിക്കാറുണ്ട്. ക്രീം നിറം തൊട്ട് മഞ്ഞനിറം വരെയുള്ളവയെ ഈ ഇനത്തിൽ കാണാറുണ്ട്. കൊന്നവർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളിൽ കൂട്ടത്തോടെ പറന്നുകളിക്കുന്നതും മുട്ടകൾ നിക്ഷേപിക്കുന്നതും കാണാം. കണിക്കൊന്നയിലും ആനത്തകരയിലും ഇവയുടെ ലാർവകളെ കാണാം. മഴക്കാലത്തിനു മുന്നെ ഇവ ദേശാടനം ചെയ്യാറുണ്ട്.
ഛായാഗ്രഹണം ജീവൻ ജോസ്