വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-05-2011
ഓനഗ്രേസിയെ കുടുംബത്തിൽ പെട്ട ഒരു പൂന്തോട്ട സസ്യമാണ് ഫ്യൂഷിയ. ഇതിൻറെ ഉത്ഭവം മധ്യഅമേരിക്കയും തെക്കേഅമേരിക്കയുമാണ്. കുന്നിൻപ്രദേശങ്ങളിലും മിതമായ കാലാവസ്ഥയുള്ള പ്രദേശങ്ങളിലും ഈ ചെടി നന്നായി വളരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണിവ പുഷ്പിക്കുന്നത്.
കുറ്റിച്ചെടിയായ ഈ സസ്യത്തിൽ ജിമിക്കി പോലെ തൂങ്ങിക്കിടക്കുന്ന പൂക്കളാണുണ്ടാകുന്നത്. ബാഹ്യദളങ്ങൾക്ക് രണ്ട് പ്രത്യേക നിറങ്ങളാണുള്ളത്.
ഛായാഗ്രഹണം:മുഫറ്റ്