വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-10-2018
ഒരിനം വള്ളിച്ചെടിയാണ് പയർചെടി (ശാസ്ത്രീയനാമം: Vigna unguiculata sesquipedalis). ഇവയിലുണ്ടാകുന്ന ഭഷ്യയോഗ്യമായ ഫലമാണ് പയർ. കേരളത്തിലെ കാലാവസ്ഥയിൽ നാടൻപയർ (പെരുംപയർ) വർഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും ഇതു വളർത്താം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളിൽ പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുളളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം. പയർ ചെടിയുടെ പൂവ് ആണ് ചിത്രത്തിൽ. ഛായാഗ്രഹണം: എൻ. സാനു