വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-07-2010
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി. കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർഗ്ഗങ്ങൾ ഉണ്ട്. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്.
ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
ഛായാഗ്രഹണം: ഷാജി എ.