വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-12-2010
വലിയ വള്ളങ്ങളിൽ മേൽക്കൂര കെട്ടി അകത്ത് സൗകര്യങ്ങളോട് കൂടി പണിത വള്ളമാളാണ് കെട്ടുവള്ളം. മുൻകാലങ്ങളിൽ ചരക്കുകടത്തുന്നതിനു ഉപയോഗിച്ചിരുന്ന കെട്ടുവള്ളങ്ങൾ ഇന്ന് പ്രധാനമായും വിനോദ സഞ്ചാരത്തിനാണുപയോഗിക്കുന്നത്.
തെങ്ങിന്റെ ചകിരികൊണ്ടും, മുള കൊണ്ടൂമാണ് വള്ളത്തിന്റെ മേൽ ഭാഗം പ്രധാനമായും ഉണ്ടാക്കുന്നത്. ആഞ്ഞിലി മരമാണ് വള്ളത്തിന്റെ നിർമ്മാണത്തിനായി പ്രധാനമായുപയോഗിക്കുന്നത്.
ഛായാഗ്രഹണം: രമേശ് എൻ.ജി.