വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-02-2022
റൈസോഫെറേഷ്യേ കുടുംബത്തിൽപ്പെട്ട ഒരു കണ്ടൽ ചെടിയാണ് പ്രാന്തൻ കണ്ടൽ അഥവാ പീക്കണ്ടൽ. കേരള വനം വകുപ്പ് കേരളത്തിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികളിലൊന്നിതാണ്. ആൽമരം പോലെ ചതുപ്പിൽ തായ്വേരുകൾ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകൾ പഴുത്താൽ മഞ്ഞനിറമാണ്. ഇടതൂർന്ന് നിൽക്കുന്ന ഇലച്ചാർത്താണ്. ആൽമരം പോലെ ചതുപ്പിൽ തായ്വേരുകൾ താഴ്ന്നിറങ്ങി വളരുന്ന ഈ കണ്ടൽ പതിനഞ്ച് മീറ്റർ ഉയരത്തിൽ വളരാറുണ്ട്. ഉപ്പുകൂടിയ തീരങ്ങളിൽ ഇവ യഥേഷ്ടം വളരും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും വേലിയേറ്റവും വേലിയിറക്കവും നടക്കുന്ന സമയത്തുണ്ടാകുന്ന ജലനിരപ്പിലെ വ്യത്യാസങ്ങൾ ഉൾക്കൊണ്ട് വളരാനും കഴിവുണ്ട്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ