വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-02-2009
ഓനഗ്രേസിയെ (Onagraceae) കുടുംബത്തിൽ പെട്ട ഫ്യൂഷിയ പൂന്തോട്ടത്തിൽ നട്ടുവളർത്തുന്ന ഒരു സസ്യമാണ്. 2000-ല്പരം ഇനങ്ങൾ ഈ വർഗ്ഗത്തിൽ ഉണ്ട്. ഇതിൻറെ ഉത്ഭവം മധ്യഅമേരിക്കയും തെക്കേഅമേരിക്കയും ആണ്. കുറ്റിച്ചെടിയായ ഈ സസ്യത്തിൽ, സ്ത്രീകളുടെ കുടഞാത്തു(ജിമിക്കി) പോലെ തൂങ്ങിക്കിടക്കുന്ന പൂക്കൾ ഉണ്ടാകുന്നു. ബാഹ്യദളങ്ങൾക്കും ദളങ്ങൾക്കും രണ്ട് പ്രത്യേക നിറങ്ങളാണുള്ളത്. വെള്ളയും ചുവപ്പും, മാന്തളിർ വർണവും ചുവപ്പും, ഇളം ചുവപ്പും ഓറഞ്ച് കലർന്ന കടുംചുവപ്പും തുടങ്ങിയ പല നിറങ്ങളാണ്. പൂന്തോട്ടത്തിൽ വളർത്തുന്ന മിക്ക ഇനങ്ങളും ഫ്യൂ.ഫ്യൂൽജൻസിൻറേയും ഫ്യൂ. മാഗെല്ലാനിക്കയുടേയും സങ്കര ഇനങ്ങളാണ്. മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് പുഷ്പിക്കുന്നത്.
ഒരു ഫ്യൂഷിയ സസ്യത്തിൻറെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: അരുണ