വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-01-2008
കേരളത്തിലെ അതിപ്രാചീനമായതും വളരെ ശ്രേഷ്ഠമായതുമായ ഒരു രംഗകലയാണ് ചാക്യാർ കൂത്ത്. സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി വിശദീകരിക്കുന്നു. അതിനുശേഷമുള്ള അവതരണം പല സമീപകാല സംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെയും ചാക്യാർ കൂത്തുകാരന് കളിയാക്കി മറ്റുള്ളവരെ ചിരിപ്പിക്കാം.
ഛായാഗ്രഹണം: അരുണ