വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-11-2016
മലബാറിൽ പ്രത്യേകിച്ചും കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലും സമീപപ്രദേശങ്ങളിലും ലഭിക്കുന്ന ഒരു പലഹാരമാണ് കോഴിക്കാൽ. മരച്ചീനി നീളത്തിൽ കീറി മൈദയിൽ മുക്കി എണ്ണയിൽ വറുത്തെടുത്താണ് ഇത് ഉണ്ടാക്കുന്നത്. മരച്ചീനി കോഴിയുടെ കാലു പോലെ നീളത്തിൽ അരിഞ്ഞ് അതിൽ മൈദമാവ് അല്ലെങ്കിൽ കടലപ്പൊടി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞപ്പൊടി, ഗരം മസാലപ്പൊടി, പച്ചമുളക്,കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത മാവിൽ മുക്കിയ ശേഷം, എണ്ണയിൽ പൊരിച്ചെടുത്താണ് ഈ പലഹാരം ഉണ്ടാക്കുന്നത്.
ഛായാഗ്രഹണം മനോജ് മോഹൻ