വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-01-2011
ഒന്നോ അതിലധികമോ കെട്ടിടങ്ങളിലായി നിരവധി വ്യാപാരസ്ഥാപനങ്ങളെ ഒന്നിച്ചു ചേർത്ത് പ്രർത്തിക്കുന്ന ബ്രഹത് വ്യാപാരസമുച്ചയമാണ് മാൾ അഥവാ ഷോപ്പിംഗ് മാൾ. പരമ്പരാഗത ചന്തകളുടെ ആത്യന്താധുനിക രൂപാന്തരമാണ് ഇവ. വിശാലമായ പാർക്കിംഗ് സൗകര്യം, ശീതീകരിച്ച ഇടനാഴികൾ, തദ്ദേശ-വിദേശ ബ്രാന്റുകളുടെ ലഭ്യത, ഒരു വ്യാപാരസ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് വേഗത്തിൽ പോകനുള്ള സൗകര്യം ഇവ മാളുകളുടെ പ്രത്യേകതയാണ്.
കൊച്ചിയിൽ സ്ഥിതിചെയ്യുന്ന ഒബ്രോൺമാളിന്റെ മേലാപ്പാണ് ചിത്രത്തിൽ
ഛായാഗ്രഹണം: രൺജിത്ത് സിജി