വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-12-2016
ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് അഞ്ചുരുളി. കട്ടപ്പനയിൽ നിന്നും ഏലപ്പാറ വഴി 9 കി.മി. ദൂരം യാത്ര ചെയ്താൽ അഞ്ചുരുളിയിൽ എത്തിച്ചേരാം. ഇടുക്കി ഡാമിന്റെ ആരംഭം ഇവിടെ നിന്നാണ്. ഇരട്ടയാർ ഡാമിൽ നിന്നും ഇവിടേയ്ക്ക് വെള്ളം ഒഴുക്കുന്ന ടണലാണ് ഇവിടുത്തെ പ്രത്യേകത. ഇതിലൂടെ ഇടുക്കി ഡാമിലേക്ക് വെള്ളം പതിക്കുന്നു.