വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-10-2016
കടുവയുടെ കൂട് (ടൈഗേഴ്സ് നെസ്റ്റ്) എന്നറിയപ്പെടുന്ന തക്ത്സാങ് പാൽഫഗ് മൊണാസ്റ്ററിയുടെ സാധാരണയായി വിളിക്കപ്പെടുന്ന പേരാണ് പാറൊ തക്ത്സാങ് (ദ്സോങ്ഖ: སྤ་གྲོ་སྟག་ཚང་ spa phro stag tshang / spa gro stag tshang). ഹിമാലയൻ ബുദ്ധമതത്തിലെ ഒരു പ്രധാന പുണ്യസ്ഥലവും ക്ഷേത്രസമുച്ചയവുമാണിത്. ഭൂട്ടാനിലെ പാറൊ താഴ്വരയിലെ ഒരു മലഞ്ചരിവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. എട്ടാം നൂറ്റാണ്ടിൽ ഗുരു പദ്മസംഭവ മൂന്ന് വർഷവും മൂന്ന് മാസവും മൂന്ന് ആഴ്ചയും മൂന്ന് ദിവസവും മൂന്ന് മണിക്കൂറും ധ്യാനിച്ചതായി കരുതപ്പെടുന്നു.
ഛായാഗ്രഹണം അജയ് ബാലചന്ദ്രൻ