വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-10-2007
വടക്കേ അമേരിക്കൻ വൻകരയിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് നോർത്തേൺ കാർഡിനൽ. റോമൻ കത്തോലിക്കാ സഭയിലെ കർദ്ദിനാൾമാരുടെ ചുവന്ന മേൽക്കുപ്പായത്തിന്റെ നിറമുള്ളതിനാലാണ് ഈ പേരു ലഭിച്ചത്. "റെഡ് ബേർഡ്" "വിർജീനിയ നൈറ്റിംഗേൽ" എന്നിങ്ങനെയും അറിയപ്പെടുന്നു. അഴകാർന്ന ചുവപ്പു നിറത്തിലുള്ള ഈ കിളികൾ ഒരു കാലത്ത് അമേരിക്കയിൽ വ്യാപകമായി കൂട്ടിലടച്ച് വളർത്തപ്പെട്ടിരുന്നെങ്കിലും 1918-ലെ പ്രത്യേക നിയമപ്രകാരം ഇതു നിരോധിച്ചു.
ഛായാഗ്രാഹകൻ: മൻജിത് കൈനി