വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-03-2022
തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ബൃഹദീശ്വരക്ഷേത്രം. പെരിയ കോവിൽ, രാജരാജേശ്വരം കോവിൽ എന്ന പേരുകളിലും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ആദ്യകാലങ്ങളിലെ പേര് തിരുവുടയാർ കോവിൽ എന്നായിരുന്നു. ചോള രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത ഈ ക്ഷേത്രം പണികഴിപ്പിച്ചത്. യുനസ്കോ ലോകപൈതൃകസ്ഥാനമായി ബൃഹദീശ്വരക്ഷേത്രത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: മുജീബ് റഹ്മാൻ. കെ