വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-02-2008
പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന് മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് കുരുമുളകിനൊപ്പം കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. പല്ല് വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
കരയാമ്പൂവിന്റെ വിരിഞ്ഞ പൂവാണ് ചിത്രത്തിൽ കാണുന്നത്.
ഛായാഗ്രഹണം: അറയിൽ പി. ദാസ്