വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-04-2008
ചലിക്കുന്ന ശില്പം എന്നാണ് ഒഡീസ്സി നൃത്തത്തെ വിശേഷിപ്പിക്കുന്നത്. ഒറിസയിലെ ഉദയഗിരി താഴ്വാരത്തെയാണ് ഈ നർത്തരുടെ ഉത്ഭവസ്ഥനാമെന്ന് പറയപ്പെടുന്നത്. പുരി ക്ഷേത്രം ഒഡീസ്സിയുടെ നാട്യകുലമായി കണക്കാക്കുന്നു. നാട്യശാസ്ത്രത്തിലെ ‘ഒദ്രന്രത്ത്യ’ത്തിൽ നിന്നാവാം ഒഡീസ്സി ഉത്ഭവിച്ചതെന്ന് കരുതുന്നു. ‘ത്രിഭംഗ’ ഒഡീസ്സിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സംയുക്ത പാണിഗ്രാഹി, സോണാൽ മാൻ സിംഗ്, മാധവി മുഡ്ഗൽ, കിരൺ സൈഗാൾ, റാണി കരൺ എന്നിവർ പ്രശസ്തരായ ഒഡീസ്സി നർത്തകരാണ്. ജയദേവരുടെ ‘ഗീതാഗോവിന്ദത്തിലെ’ കവിതകളാണ് ഒഡീസ്സി നൃത്തത്തിന്റെ സംഗീതത്തിനായി പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.
ഛായാഗ്രഹണം: അറയിൽ പി. ദാസ്