വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/15-01-2017
ജിലേബി അഥവ ജലേബി ഒരു ഇന്ത്യൻ മധുരപലഹാരമാണ്. പല ഭാഷകളിൽ ഇതിന്റെ ഉച്ചാരണവും വിവരണവും വിവിധ രീതിയിലാണ്. (ഉർദു: جلیبی, ഹിന്ദി: जलेबी, പഞ്ചാബി: ਜਲੇਬੀ jalebī; ബംഗാളി: জিলাপী jilapi; Persian: زولبیا zoolbia). മൈദമാവ് കൊണ്ട് നിർമ്മിക്കുന്ന ജിലേബി, എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കി മധുരിപ്പിച്ചാണ് തയാറാക്കുന്നത്.ജലേബി നല്ല കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. മഞ്ഞ നിറത്തിലും ലഭ്യമാണ്. ചിലയിടങ്ങളിൽ വെള്ള നിറത്തിലും ജലേബി ലഭ്യമാണ്. ഇന്ത്യയിൽ ഉത്സവങ്ങളോടനുബന്ധിച്ചാണ് ഈ മധുരപലഹാരം കൂടുതലായി ആളുകൾ ഉപയോഗിക്കുന്നത്. പാകിസ്താനിലും ഇത് വളരെ കൂടുതൽ ഉപയോഗിക്കുന്ന ഒരു പലഹാരമാണ്. ജലീബീ എന്ന പേരിലും ഇത് അറിയപ്പെടുന്നു
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ