പുനലൂർ തൂക്കുപാലം - 1871-ൽ ബ്രിട്ടീഷ്‌ സാങ്കേതികവിദഗ്ദ്ധൻ‍ ആൽബെർട്‌ ഹെൻട്രിയുടെ മേൽ നോട്ടത്തിൽ രൂപൽപനയും നിർമ്മാണവുമാരംഭിച്ച്‌ 1877 ൽ പണിപൂർത്തിയാക്കി 1880 ൽ പൊതുജന ഗതാഗതത്തിനായി തുറന്ന് കൊടുത്ത തൂക്കുപാലം, തെക്കേ ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യസംരംഭമാണ്. കല്ലടയാറിന്റെ ഇരുകരകളിലുമായി വളർന്ന് വന്ന പുനലൂർ പട്ടണത്തിന്റെ ചരിത്രനാൾവഴിയിൽ സുപ്രധാനമായ പങ്ക്‌ വഹിക്കുന്ന തൂക്കുപാലത്തിന്റെ നിർമ്മാണം തമിഴ്‌നാടുമായുള്ള വാണിജ്യവ്യാപാര ബന്ധം ത്വരിതപ്പെടുത്തുന്നതിലും സഹായകരമായി.


ഛായാഗ്രാഹകൻ: അബ്ദുൾ അലീഫ്


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>