വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-07-2010
കേരളത്തിനും മലയാള ഭാഷയ്ക്കും മറക്കാനാവാത്ത സംഭാവനകൾ നൽകിയ ജർമൻ ഭാഷാ പണ്ഡിതനായിരുന്നു റെവ്. ഡോ. ഹെർമൻ ഗുണ്ടർട്ട്. 1872-ലെ ഗുണ്ടർട്ട് നിഘണ്ടു എന്ന മലയാളം-ഇംഗ്ലീഷ് ഡിക്ഷ്ണറി പ്രസിദ്ധമാണ്. ബൈബിൾ വേദ പുസ്തകവും മലയാളത്തിലേക്ക് ഗുണ്ടർട്ടാണ് പരിഭാഷപ്പെടുത്തിയത്. ഗുണ്ടർട്ടിന്റെ സ്മാരകമായി തലശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ഷാജി എ.