വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-04-2011
മൈസൂർ നഗരത്തിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരെ ചാമുണ്ഡി മലയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചാമുണ്ഡേശ്വരി ക്ഷേത്രം. സംരക്ഷിത മേഖലയായ ഇവിടേയ്ക്ക് മറ്റു വഴികളിലൂടെയുള്ള മല കയറ്റം അനുവദനീയമല്ലാത്തതിനാൽ മലയുടെ ചുവട്ടിൽ നിന്ന് ആളുകൾ പടികൾ കയറിയാണ് ക്ഷേത്രത്തിലെത്തുന്നത്.
മൈസൂർ കൊട്ടാരവും റേസ്കോഴ്സ് മൈതാനവുമുൾപ്പെടെ മൈസൂർ നഗരം പൂർണ്ണമായും ചാമുണ്ഡി മലനിരകളിൽ നിന്നാൽ കാണാം. ഈ മലയുടെ അടിവാരത്തിലാണ് മൈസൂർ രാജ്ഞിയുടെ പഴയ അന്ത:പുരമായ ലളിതമഹൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.
ഛായാഗ്രഹണം:രമേശ് എൻ.ജി.