വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/14-04-2010
കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് കയ്യോന്നി. ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനും വാതസംബന്ധമായ രോഗങ്ങൾക്കും മറ്റും മരുന്നായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു. കയ്യോന്നിയുടെ പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: സുഗീഷ്