വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-11-2010
ഒരു ഔഷധ സസ്യമായ തൊട്ടാവാടിയെ കേരളത്തിലെമ്പാടും കാണാവുന്നതാണ്. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. ഏത് വസ്തു തൊട്ടാലും ഇലകൾ ചുരുളുന്നു, പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ.
ബാഹ്യ വസ്തുക്കളുടെ ഇടപെടൽ മൂലമുണ്ടാകുന്ന മിക്ക അലർജികൾക്കും തൊട്ടാവാടി ഒരു ഔഷധമാണ്. ഇല ഇടിച്ചുപിഴിഞ്ഞ നീർ വെള്ളം ചേർക്കാതെ പുരട്ടിയാൽ മുറിവ് ഉണങ്ങുന്നതാണ്.
ഛായാഗ്രഹണം: ബിനോയ് ജെ.എസ്.