വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-04-2024
കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. മണിക്കൂറുകളും ദിവസങ്ങളും നീളുന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് കേരളനടനത്തിൽ കലാശിച്ചത്. ഒരേ സമയം സർഗ്ഗാത്മകവും ശാസ്ത്രീയവും (ക്ലാസിക്കൽ) ആയ നൃത്തരൂപമാണിത്. ഹിന്ദു പുരാണേതിഹാസങ്ങൾ മാത്രമല്ല; ക്രിസ്തീയവും, ഇസ്ലാമികവും , സാമൂഹികവും, കാലികവുമായ എല്ലാ വിഷയങ്ങളും കേരള നടനത്തിന് വഴങ്ങും.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ