വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-01-2020
സിഖ് ഗുരുദ്വാരകളിൽ പ്രഥമവും അതിവിശുദ്ധവുമാണ് പഞ്ചാബിലെ അമൃതസർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവർണ്ണക്ഷേത്രം അഥവാ ഹർമന്ദർ സാഹിബ്. അഞ്ചാമത്തെ സിഖ് ഗുരുവായിരുന്ന ഗുരു അർജൻ ദേവ് ആണ് സുവർണ്ണക്ഷേത്രം നിർമ്മിച്ചത്. മുസ്ലിം സൂഫി വര്യൻ സായി ഹസ്രത് മിയാൻ മിർ 28 ഡിസംബർ 1588 ന് ശിലാസ്ഥാപനം നടത്തി. വിശുദ്ധ ഗ്രന്ഥമായ ആദി ഗ്രന്ഥത്തിന്റെ തിരുവെഴുത്ത് 1604-ൽ പൂർത്തിയാക്കി ഗുരുദ്വാരയിൽ സ്ഥാപിക്കുകയും ചെയ്തു.
ഛായാഗ്രഹണം: Shagil Kannur