വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/13-01-2017
ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന ഒരു കല്ലൻ തുമ്പിയാണ് ഓണത്തുമ്പി. ശാസ്ത്രീയനാമം: റയോതേമിസ് വെരിഗേറ്റ. (Rhyothemis variegata). ആൺതുമ്പിയുടെയും പെൺതുമ്പിയുടെയും ചിറകുകൾ വ്യത്യസ്തമാണ്. പെൺതുമ്പിയുടെ ചിറകിൽ കറുപ്പു നിറം കൂടുതലും ആൺതുമ്പിക്ക് കറുപ്പു നിറം കുറവുമാണ്. ഭംഗി കൂടുതലും പെൺതുമ്പിക്കാണ്. ആണിൻറെ ചിറകുകൾക്ക് സുതാര്യത കൂടുതലാണ്. ഓഗസ്ത് മുതൽ ഡിസംബർ വരെയാണ് ഇവ കേരളത്തിൽ കാണപ്പെടുന്നത്. ഓണക്കാലത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതിനാൽ ഇവയെ ഓണത്തുമ്പി എന്നു വിളിക്കുന്നു.
ഛായാഗ്രഹണം: നവനീത് കൃഷ്ണൻ