വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/12-05-2011
കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു അലങ്കാര സസ്യയിനമാണ് ആകാശമുല്ല. നക്ഷത്രക്കമ്മൽ എന്നും മലയാളത്തിൽ അറിയപ്പെടുന്ന ഇത് ഭാരതത്തിൽ മുഴുവൻ പല നാമങ്ങളിൽ അറിയപ്പെടുന്നു. ഇപോമേയ ജനുസ്സിൽ പെടുന്ന ഇവ ഒന്നു മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ പടർന്ന് വർഷം മുഴുവൻ പൂവണിയുന്ന ഇനമാണ്.
ആകാശമുല്ലയുടെ ഒരു പൂവാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ഒ.എം. യാദവ്