വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-11-2010
റെയിൽ പാളത്തിലൂടെ ഓടിക്കാവുന്ന ഒന്നിൽക്കൂടുതൽ പെട്ടികളും അവയെ വലിച്ചുകൊണ്ടൂപോകാൻ വേണ്ടത്ര ശക്തിയുള്ള എഞ്ചിനും ചേർന്ന യാത്രാസംവിധാനത്തെയാണ് തീവണ്ടി എന്ന് പറയുന്നത്. കരയിൽ പാതകളിൽക്കൂടിയോടുന്ന മറ്റേതു വാഹനങ്ങളേക്കാളും കൂടുതൽ ഭാരം ഒറ്റയാത്രയിൽ തന്നെ വളരെ വേഗത്തിൽ കൊണ്ടുപോകാമെന്നതാണ് തീവണ്ടിയുടെ മെച്ചം.
സ്വിസ്സ് പുരാവസ്തു വകുപ്പിൽ സൂക്ഷിച്ചിട്ടുള്ള ഒരു പഴയ തീവണ്ടിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: ബിനു കളരിക്കൻ