വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-10-2009
ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും കൺജങ്ഷനിൽ ആവുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം നടക്കുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. 2009 ജൂലൈ 22-ന് രാവിലെ 6:20 മണിക്ക് തിരുവനന്തപുരത്ത് കാണപ്പെട്ട ഭാഗിക സൂര്യഗ്രഹണത്തിന്റെ ദൃശ്യമാണ് ഈ ചിത്രത്തിൽ
ഛായാഗ്രഹണം : Riyaz Ahamed