വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/11-07-2013
വളരെ ഔഷധഗുണമുള്ള ഒരു സസ്യമാണ് അമ്മിമുറിയൻ. ഈഷാൽ, ചെറിയകൊട്ടം, ബസാൾ, മരക്കീര, കാട്ടുവിഴാൽ, വലിയ വിഴാലരി എന്നെല്ലാം അറിയപ്പെടുന്നുണ്ട്. (ശാസ്ത്രീയനാമം: Embelia tsjeriam-cottam). ഇന്ത്യയിലെല്ലായിടത്തും മലബാറിൽ പ്രത്യേകിച്ചും കാണാറുണ്ട്. ഈ കുറ്റിച്ചെടി വലുതാവുമ്പോൾ മരങ്ങളിൽ പടർന്നു കയറുന്ന വലിയ ഒരു വള്ളിയായി മാറുന്നു. വിഴാലിൽ മായം ചേർക്കാൻ പലയിടത്തും ഉപയോഗിക്കുന്നു. വയനാട്ടിലെ കാട്ടുനായ്ക്കർ ഇതിന്റെ ഇല ഭക്ഷണാവശ്യത്തിന് ഉപയോഗിക്കാറുണ്ട്.
ഛായാഗ്രഹണം : വിനയരാജ്.വി ആർ.