മാമ്പൂവ്
മാമ്പൂവ്

ഇന്ത്യയിൽ ധാരാളമായി വളരുന്ന ഒരു ഫലവൃക്ഷമാണ് മാവ്, മാവിന്റെ ഫലമാണ്‌ മാങ്ങ. ലോകത്ത്‌ ഏറ്റവും കൂടുതൽ മാങ്ങ ഉത്‌പാദിപ്പിക്കുന്നത്‌ ഇന്ത്യയിലാണ്‌. ഫലങ്ങളുടെ രാജാവ്‌ എന്നാണ്‌ മാങ്ങ അറിയപ്പെടുന്നത്‌. മൂവാണ്ടൻ,കിളിച്ചുണ്ടൻ തുടങ്ങിയവയാണ് കേരളത്തിലെ പ്രധാന മാവിനങ്ങൾ.


കേരളത്തിലെ കാലാവസ്ഥയനുസരിച്ച്‌ നവംബർ-ഡിസംബർ കാലയളവിലാണ്‌ മാവ്‌ പൂത്തു തുടങ്ങുന്നത്. ഒരു മാമ്പൂവാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: സുനിൽ വി.എസ്.

തിരുത്തുക