വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-10-2007
തമിഴ്‌നാട്ടിലെ തഞ്ചാവൂരാണ് പ്രസിദ്ധമായ ശ്രീ ബൃഹദ്ദേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിൽ എന്ന പേരിലാണു ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നത്. പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നും ഇത് അറിയപ്പെടുന്നു. ചോഴ രാജവംശത്തിലെ പ്രമുഖനായ രാജരാജചോഴനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. എ.ഡി. 985-ൽ തുടങ്ങിയ ക്ഷേത്രനിർമ്മാണം 1013-ലാണ് പൂർത്തിയായത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. പരമശിവനെ ലിംഗരൂപത്തിലാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ഛായാഗ്രാഹകൻ: അരുണ