വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-08-2023
അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാട് . വേലിയേറ്റ സമയത്ത് ജലാവൃതവും വേലിയിറക്ക സമയത്ത് അനാവൃതവുമായ തണ്ണീർത്തടങ്ങളിലെ ചതുപ്പുനിലങ്ങളിലാണ് സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ് കണ്ടൽകാടുകൾ. ഉഷ്ണമേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി വലിച്ചെടുക്കാനുള്ള ശേഷി കണ്ടൽക്കാടുകൾക്കുണ്ട്.
ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ