വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-03-2021
നിലംപറ്റി വളരുന്ന ഒരിനം വള്ളിച്ചെടിയാണ് നിലമ്പരണ്ട. മിതശീതോഷ്ണമേഖലകളിലും, ഉഷ്ണമേഖലയിലും കാണുന്ന ഈ ദുർബലസസ്യം ,താങ്ങുകളുണ്ടെങ്കിൽ പ്രതാനങ്ങളുടെ സഹായത്തോടുകൂടി അതിന്മേൽ പടർന്നുകയറുകയും, അല്ലെങ്കിൽ ഭൂമിയിൽ തന്നെ നീണ്ടു ചുറ്റിപ്പിണഞ്ഞു വളരുകയും ചെയ്യും. തണ്ടിന്റെ ഇരുവശത്തുമായി ഒന്നിടവിട്ടു ക്രമീകരിച്ചിരിക്കുന്ന കൂട്ടിലകളുള്ള ഇവയുടെ പൂക്കൾക്ക് ഇളം ചുവപ്പ് മുതൽ വെള്ള നിറം വരെ കാണാം. കായ്കൾക്ക് കട്ടിയുള്ള പുറംതോടും, അതിനുള്ളിൽ മണൽഘടികാരത്തിന്റെ ആകൃതിയിലുള്ള അറയുമുണ്ട്.
ഛായാഗ്രഹണം: ജീവൻ ജോസ്