വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-03-2014
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരു ചെറിയ മരമാണ് പേകനാരകം. (ശാസ്ത്രീയനാമം: Wendlandia thyrsoidea). വെള്ളത്തലച്ചെടി, തൊവര, പാൽകൂട്ടിമരം, പൂവ്, കുരുണി എന്നെല്ലാം പേരുകളുണ്ട്. 7 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം 400 മീറ്റർ മുതൽ 1200 മീറ്റർ വരെ ഉയരമുള്ള തുറസ്സായ പുൽമേടുകളിലും നിത്യഹരിതവനങ്ങളുടെ ഓരങ്ങളിലും കണ്ടുവരുന്നു. വംശനാശഭീഷണി നേരിടുന്ന ഒരു മരമാണിത്. പൂങ്കുലയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: വിനയരാജ്