വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-10-2016
കേരളത്തിലെ നാട്ടിൻപുറങ്ങളിലും പട്ടണങ്ങളിൽ പോലും കാണപ്പെടുന്ന ഒരു പക്ഷിയാണ് മീൻകൊത്തിച്ചാത്തൻ. (ഇംഗ്ലീഷ്:White-breasted Kingfisher or White-throated Kingfisher).6-7 ഇഞ്ചു വലിപ്പം. ശരീരത്തിന്റെ മുകൾഭാഗമെല്ലാം നല്ല നീല നിറം. തലയും കഴുത്തും ദേഹത്തിന്റെ അടിഭാഗവും തവിട്ടു നിറം. താടിയും തൊണ്ടയും തൂവെള്ള നിറം.ജലജീവികൾക്കു പുറമേ പുൽച്ചാടികൾ, പല്ലികൾ, ഓന്തുകൾ തുടങ്ങിയവയേയും ഭക്ഷണമാക്കാറുള്ളതുകൊണ്ട് ജലാശയങ്ങളില്ലാത്തയിടങ്ങളിൽ പോലും കണ്ടു വരാറുണ്ട്.ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെയാണ് ഈ പക്ഷികളുടെ പ്രജനനകാലം.
ഛായാഗ്രഹണം ശിവകുമാർ