വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/08-04-2011
ആഫ്രിക്കയിൽ കാണപ്പെടുന്ന ഇരട്ട കുളമ്പുള്ള ഒരു സസ്തനിയാണ് ജിറാഫ്. ജന്തു വർഗ്ഗങ്ങളിൽ ഏറ്റവും ഉയരമുള്ളതും അയവിറക്കുന്ന ജീവികളിൽ ഏറ്റവും വലുതും ജിറാഫാണ്. സാവന്ന, പുൽമേടുകൾ, എന്നിവയിലാണ് ജിറാഫുകൾ അധിവസിക്കുന്നത്. വളരെയധികം വെള്ളം കുടിക്കുന്ന ഇവയ്ക്ക് വരണ്ട പ്രദേശങ്ങളിൽ കൂടുതൽ സമയം കഴിയുവാനാകുന്നു. ഇവയെ ജിറാഫിഡേ കുടുംബത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മൈസൂർ മൃഗശാലയിലെ ഒരു ജിറാഫാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:രമേശ് എൻ.ജി.