വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-11-2012
അഞ്ചു വ്യത്യസ്ത ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു വാദ്യോപകരണമാണ് പഞ്ചമുഖമിഴാവ് അഥവാ കടമുഴ. മണ്ണുകൊണ്ട് ഘടാകൃതിയിൽ മെനഞ്ഞെടുത്ത പ്രധാനഭാഗവും അതിനു മുകളിലായി നാട്ടിയിരിക്കുന്ന അഞ്ച് നാളികളുമാണ് ഇതിന്റെ ഭാഗങ്ങൾ. വലിച്ചുമുറുക്കിയിരിക്കുന്ന മൃഗചർമ്മത്തിൽ ശബ്ദമുണ്ടാക്കിയാണ് ഈ മിഴാവ് ഉപയോഗിക്കുന്നത്. താണ്ഡവനൃത്തം, ചടുലനൃത്തങ്ങൾ എന്നിവയ്ക്ക് ഈ വാദ്യം ഉപയോഗിക്കുന്നു.