വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-10-2010
ഒരു കാസ രോഗമാണ് ആസ്മ. ശ്വാസനാളത്തെ മുഴുവനായോ ഭാഗികമായോ ബാധിക്കുന്ന വായുസഞ്ചാരതടസ്സത്തെ സ്വാഭാവികമായോ മരുന്നു കൊണ്ടോ മാറ്റി ശ്വസനം പഴയപടിയിലെത്തിക്കാമെന്നതാണ് ആസ്മയെ സനാതന ശ്വാസതടസ്സ രോഗങ്ങളിൽ നിന്ന് വേറിട്ടതാക്കുന്നത്.
നെബുലൈസർ ഉപയോഗിച്ച് ചെയ്യുന്ന ഹ്രസ്വകാലപ്രയോജക ബെയ്റ്റ-2 ഉത്തേജകങ്ങൾ ആണ് രോഗമൂർച്ഛയിൽ ഏറ്റവും ഫലം തരുന്ന ഔഷധങ്ങൾ. കൊണ്ടുനടന്ന് ഉപയോഗിക്കാവുന്ന തരം നെബുലൈസറാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.
അടയാളപ്പെടുത്തിയ ഭാഗങ്ങൾ:
1. കണികകളുണ്ടാക്കാൻ സഹായിക്കുന്ന കമ്പ്രസ്സർ
2. മരുന്നുകണികകളെ ശ്വസിക്കാനുപയോഗിക്കുന്ന മാസ്ക്
3. വൈദ്യുതിസ്രോതസ്സിലേക്കുള്ള ബന്ധം
4. കമ്പ്രസ്സറിന്റെ വായു അരിപ്പ
5. കമ്പ്രസ്സറിന്റെ വായു പുറത്തേക്ക് പോകുന്ന തുള
6. നെബുലൈസറിന്റെ മരുന്നു കണികകൾ വഹിക്കുന്ന ട്യൂബ്
7. മരുന്ന് ലായനി നിറയ്ക്കുന്ന കപ്പ്
ഛായാഗ്രഹണം: സൂരജ് രാജൻ