വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-07-2013
പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ ഒക്രേനൂക്ലിയയിലെ ഒരു സ്പീഷിസാണ് നീർവഞ്ചി അഥവാ ആറ്റുവഞ്ചി. (ശാസ്ത്രീയനാമം: ഒക്രേനൂക്ലിയ മിഷ്യനിസ്, Ochreinauclea missionis). പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 25 മീറ്റർ വരെ ഉയരം വയ്ക്കുന്നു. 700 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലെ അരുവികളുടെ തീരത്ത് കണ്ടുവരുന്നു. വനനശീകരണവും വ്യാവസായിക അടിസ്ഥാനത്തിലുള്ള കൃഷിക്കായി വനം വെട്ടിവെളുപ്പിച്ചതും ഈ മരത്തിനെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.
ഛായാഗ്രഹണം : വിനയരാജ്.വി ആർ.