വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-08-2010
കേരളത്തിലെ പ്രധാനപ്പെട്ട ഒരു അണക്കെട്ടാണ് തെന്മലയിൽ സ്ഥിതി ചെയ്യുന്ന പരപ്പാർ ഡാം. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി വന്യമൃഗസംരക്ഷണകേന്ദ്രവും തെന്മലയിൽ സ്ഥിതിചെയ്യുന്നു. തെന്മലയിൽനിന്ന് ജലസംഭരണിയിലൂടെ ബോട്ടിൽ യാത്ര ചെയ്താൽ ചെന്തുരുണി വന്യമൃഗസങ്കേതത്തിന്റെ ഹരിതകാന്തിയും ജൈവവൈവിധ്യവും ആസ്വദിക്കാനാകും.
ഛായാഗ്രഹണം: അഖിൽ ഉണ്ണിത്താൻ
തിരുത്തുക