വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-04-2019
നർമ്മദ നദിയെ രക്ഷിക്കാൻ വേണ്ടി രൂപീകരിച്ച കൂട്ടായ്മയായ നർമ്മദ ബചാവോ ആന്ദോളന്റെയും പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്സിന്റെയും സ്ഥാപകനേതാവാണ് മേധ പാട്കർ. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കർഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുത്താണ് മേധ സാമൂഹ്യപ്രവർത്തനരംഗത്തെത്തിയത്. റൈറ്റ് ലൈവ്ലിഹുഡ് പുരസ്കാരം, മഹാത്മ ഫൂലെ പുരസ്കാരം, ആംനസ്റ്റി ഇന്റർനാഷണലിന്റെ ഹ്യൂമൻ റൈറ്റ്സ് ഡിഫെൻഡർ പുരസ്കാരം എന്നിവയുൾപ്പെടെ അനേകം ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഛായാഗ്രഹണം: ഇ.പി. സജീവൻ