വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/06-01-2011
കേരളത്തിൽ മാത്രം വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ. കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്
ആയുർവേദ ഔഷധങ്ങളിൽ തുമ്പച്ചെടിയുടെ ഇലയും വേരും ഉപയോഗിക്കറുണ്ട്.
ഛായാഗ്രഹണം: രമേശ് എൻ.ജി.