വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/05-08-2008
കമുകിന്റെ ജന്മദേശം മലയയിലാണ്. ഭാരതത്തിൽ എല്ലായിടത്തും കൃഷിചെയ്യുന്നുണ്ടെങ്കിലും കൂടുതലായി കൃഷി ദക്ഷിണഭാരതത്തിലാണ്. ഭാരതത്തിലെമ്പാടും വളരെയധികം പാക്ക് ഉപയോഗിക്കുന്നുണ്ട്.പാക്കിനെ അടക്ക എന്നും പറയുന്നു. അതിനാൽ അടക്കയുണ്ടാകുന്ന മരത്തെ അടക്കാമരമെന്ന് വിളിക്കുന്നു. വെറ്റിലമുറുക്കിലാണ് പാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. ഈ സസ്യം ഏകദേശം 40 മുതൽ 60 മീറ്റർ വരെ ഉയരത്തിൽ ഒറ്റത്തടിയായി വളരുന്നു.
കവുങ്ങ് ആണു ചിത്രത്തിൽ.